കോതമംഗലം: കോതമംഗലത്ത് നടന്നുവരുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ തൃശൂർ ജില്ല ചാമ്പ്യൻമാരായി. എറണാകുളം രണ്ടാംസ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. സമ്മാനദാനം പൊലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയി നിർവഹിച്ചു. സീനിയർ വിഭാഗം മത്സരങ്ങൾ ഇന്ന് നടക്കും.