കൊച്ചി: മുൻ മുഖ്യമന്ത്രി ആർ. ശങ്കർ അനുസ്മരണം ഇന്ന് നടക്കും. ശ്രീനാരായണ സാംസ്‌കാരിക സമിതി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10.30ന് കാക്കനാട് ജില്ലാ സൗധത്തിൽ നടക്കുന്ന അനുസ്മരണം ഹൈക്കോടതി മുൻ ജഡ്ജി പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.പി. സനിൽ അദ്ധ്യക്ഷനാകും.
എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ മുഖ്യാതിഥിയായി പങ്കെടുക്കും. സാംസ്‌കാരിക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. മോഹനൻ, സമിതി റീജിയണൽ സെക്രട്ടറി എൻ. സുധാകരൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ. പീതാംബരൻ, എൻ.കെ. ബൈജു, ആർ. രാജീവ്, സി.വി. ബാലമുരളി, ഫാകട് സെക്രട്ടറി പി.എ. അരുൺ, കാക്കനാട് യൂണിറ്റ് സെക്രട്ടറി എം.എം. മഹേഷ്, എച്ച്.എം.ടി യൂണിറ്റ് സെക്രട്ടറി പി. പ്രേംജിത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എൻ.കെ. ഹരിദാസ് സ്വാഗതവും ട്രഷറർ വി.എസ്. സുരേഷ് നന്ദിയും പറയും.