തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ കഥാകൃത്ത് സോക്രട്ടീസ് കെ. വാലത്തുമായി മുഖാമുഖവും പുസ്തകചർച്ചയും സംഘടിപ്പിക്കുന്നു. 13ന് 4.30ന് ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടി ചെറുകഥാകൃത്ത് ജോർജ് ജോസഫ് കെ ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ എഴുത്തുകാരും വായനക്കാരും ചർച്ചയിൽ പങ്കെടുക്കും.