മൂവാറ്റുപുഴ: ഓപ്പറേഷൻ ഹരിത കവചത്തിന്റെ ഭാഗമായി വിജിലൻസ് സംഘം മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫീസിൽ മിന്നൽ പരിശോധന നടത്തി. നെൽവയലുകളും തണ്ണീർത്തടങ്ങളും ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കുന്നതിലും തരംമാറ്റി നൽകുന്നതിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനായിരുന്നു പരിശോധന.

2023 മുതൽ ഇന്നലെവരെ ഗൂഗിൾപേ വഴി 4,59,000 രൂപയുടേയും 11,69,000 രൂപയുടെ ഇടപാടുകൾ രണ്ട് ഉദ്യോഗസ്ഥർ നടത്തിയതായി കണ്ടെത്തി. തരംമാറ്റൽ പ്രകിയയുമായി ബന്ധപ്പെട്ടാണോ പണം ഇടപാട് നടത്തിയതെന്ന അന്വേഷണത്തിലാണ് പരിശോധന. വിജിലൻസ് സംഘം മുഴുവൻ ജീവനക്കാരുടേയും മൊബൈൽഫോൺ വാങ്ങിയിരുന്നു. തുടർന്ന് ഫയലുകളും പരിശോധിച്ചു.