പള്ളുരുത്തി: ഭിന്നശേഷിക്കാർക്കായി പള്ളുരുത്തി കൊത്തൊലംഗോ ആശ്രമാങ്കണത്തിൽ ബ്രദർ ജോസഫ് തൈക്കാളമുറി മെമ്മോറിയൽ തൊഴിൽ പരിശീലന കേന്ദ്രം മാണി വർഗീസ്, സിൽവി മാണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ വി.എ.ശ്രീജിത്ത്‌, മുൻ മേയർ സൗമിനി ജെയിൻ, ഡയറക്ടർ ബ്രദർ ബിനോയ്‌ പീറ്റർ കുരിശിങ്കൽ, വികാരി ജോപ്പി കൂട്ടുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രവർത്തി ദിനങ്ങളിൽ രാവിലെ 10മുതൽ 4 വരെ ഇവിടെ വിവിധ തൊഴിൽ മേഖലയിൽ പരിശീലനം നൽകും.