joy
സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാല സംഘടിപ്പിച്ച സാഹിത്യസംഗമത്തിൽ ഡോ. ടി.എസ്. ജോയി പ്രസംഗിക്കുന്നു

കൊച്ചി: വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും സ്‌നേഹത്തിന്റെ കാവലാളായിരുന്നു പ്രൊഫ. എം.കെ. സാനുവെന്ന് ഭാഷാവിദഗ്ദ്ധനും സാനുമാഷിന്റെ സഹഗ്രന്ഥകാരനുമായ ഡോ. ടി.എസ്. ജോയി. സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാല സംഘടിപ്പിച്ച സാഹിത്യസംഗമത്തിൽ പ്രൊഫ. എം.കെ സാനു: എഴുത്തും ജീവിതവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. അജിതൻ മേനാത്ത് അദ്ധ്യക്ഷനായി. എം.കെ. ശശീന്ദ്രൻ, ഖദീജ സെയ്തുമുഹമ്മദ്, എം.പി. വേണു പ്രസംഗിച്ചു.
പ്രശാന്തി ചൊവ്വര, സുൽഫത്ത്, ദയ പച്ചാളം, അക്ബർ ഇടപ്പിള്ളി, ജയനാരായണൻ, ശരത് സെബാസ്റ്റ്യൻ, രാമചന്ദ്രൻ പുറ്റുമാന്നൂർ, ഷാലൻ വള്ളുവശേരി, എല്യാസ് മുട്ടത്തിൽ, കുമ്പളം ശശിധര പണിക്കർ, വി.ആർ. രാമകൃഷ്ണൻ, തോമസ് കുട്ടമ്പപേരൂർ തുടങ്ങിയവർ സാഹിത്യ രചനകൾ അവതരിപ്പിച്ചു.