
ചോറ്റാനിക്കര: ചെമ്പിലരയൻ - കാപ്ര ജലോത്സവം 16ന് മുറിഞ്ഞപുഴയിൽ നടക്കും. ജലോത്സവ സംഘടക സമിതിയോഗം മുറിഞ്ഞപ്പുഴ ജഗദംബിക അന്നദാന മണ്ഡപത്തിൽ ബോട്ട് ക്ലബ് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. രമേശൻ അദ്ധ്യക്ഷനായി. സംസ്ഥാന ബോട്ട് ക്ലബ് അസോസിയേഷൻ നേതാവും നെഹ്‌റു ട്രോഫി ചീഫ് അമ്പയറുമായ കുമ്മനം അഷ്‌റഫ്, പി.എസ്. പുഷ്പമണി, കെ.എസ്. രത്നാകരൻ, ഐജു ജേക്കബ്, കെ.പി. വേണുഗോപാൽ, എം.കെ. ശീമോൻ, ജസീല നവാസ്, ലത അനിൽകുമാർ, പി.എ. രാജപ്പൻ, അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു. 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി രൂപീകരിച്ചു.