
കൊച്ചി: കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള എടവനക്കാട് അണിയൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദുർഗാദേവിയുടെ നടയിലെ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ ശനിയാഴ്ച പുലർച്ചെ കണ്ടെത്തി. ഞാറക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ എളങ്കുന്നപ്പുഴ കളത്തിൽ വീട്ടിൽ സന്തോഷ് (47) പിടിയിലായി. ഇയാൾ അണിയൽ ബീച്ച് റോഡിൽ കപ്പേളക്ക് തെക്ക് വശം വാടകയ്ക്ക് താമസിക്കുന്നയാളാണ്.
ഭണ്ഡാരത്തിന് സമീപവും വഴിയിലും നാണയങ്ങൾ വീണു കിടന്നിരുന്നു. ഏകദേശം 1000 രൂപയോളം നഷ്ടപ്പെട്ടതായി ദേവസ്വം ഓഫീസർ പരാതി നൽകി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിനായി.