
കളമശേരി: വട്ടേക്കുന്നം ഭാഗത്തുനിന്ന് 1.560 കി.ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ കിഷക് പുർദാന സ്വദേശി എം. അൻവർ ഹുസൈൻ കൊക്കൂൺ (29) അറസ്റ്റിലായി. എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നിർദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഇയാൾ നാട്ടിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് കൂടിയ വിലയ്ക്ക് സ്കൂട്ടറിൽ സഞ്ചരിച്ച് വിൽക്കുമ്പോളാണ് പിടിയിലായത്.
അസി. എക്സൈസ് ഇൻസ്പെക്ടർ ഒ.എൻ. അജയകുമാർ, പ്രിവന്റീവ് ഓഫീസർ റൂബൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സതീഷ് ബാബു, പ്രതീഷ്, സിവിൽ എക്സൈസ് ഡ്രൈവർ മോഹനൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.