th
ജ്ഞാനസന്ധ്യ കേരള ഹൈക്കോടതി ഡെപ്യൂപ്യട്ടി സോളിസിറ്റർ ജനറൽ അഡ്വ. ഒ.എം. ശാലീന ഉദ്ഘാനം ചെയ്യുന്നു

കാലടി: 1793-ാം നമ്പർ മലയാറ്റൂർ കിഴക്ക് ശാഖായോഗം സംഘടിപ്പിക്കുന്ന ഗുരു ജ്ഞാനസരണി ഗുരുധർമ്മ കൺവെൻഷനിൽ ഉൾചേർക്കലിന്റെ ഉൾവെളിച്ചം ഗുരുദർശനത്തിൽ എന്ന വിഷയത്തിൽ മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു മാനവികതയുടെ ഗുരുവാണെന്ന് അദ്ദേഹം പറഞ്ഞു. നാലാം ദിവസത്തെ ജ്ഞാനസന്ധ്യ ഹൈക്കോടതി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. ഒ.എം. ശാലീന ഉദ്ഘാനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എം.പി. വിനയകുമാർ അദ്ധ്യക്ഷനായി.

ഒക്കൽ ശാഖാ പ്രസിഡന്റ് എം.ബി. രാജൻ ദീപപ്രോജ്ജ്വലനം നടത്തി. യൂണിയൻ കമ്മിറ്റി മെമ്പർ സന്തോഷ് എം. ദിവാകരൻ, യൂണിയൻ കൗൺസിലർ സുനിൽ പാലിശേരി, ഗുരു കുലം ജില്ലാകാര്യദർശി സി.എസ്. പ്രദീഷ്, മലയാറ്റൂർ എസ്.എൻ നഗർ ശാഖായോഗം പ്രസിഡന്റ് എം.ജി. ദാസൻ, മലയാറ്റൂർ വെസ്റ്റ് ശാഖായോഗം സെക്രട്ടറി കെ.ആർ. രവി, വനിതാസംഘം സെക്രട്ടറി മീനു രഞ്ജിത്ത്, വി.ബി. സത്യൻ എന്നിവർ സംസാരിച്ചു.