1

പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരന്റെ 20-ാം അനുസ്മരണത്തിന് ദീപശിഖാപ്രയാണത്തോടെ തുടക്കം കുറിച്ചു. നാടകാചാര്യൻ കെ.എം. ധർമ്മൻ ഭദ്രദീപ പ്രകാശനം നടത്തി. ജോൺ ഫെർണാണ്ടസ് അനുസ്മരണം നടത്തി. കാഥികൻ അയിലം ഉണ്ണികൃഷ്ണനെ പുളിമാത്ത് ശ്രീകുമാർ അനുസ്മരിച്ചു. ഇടക്കൊച്ചി പ്രഭാകരന്റെ പഴയ കഥാപ്രസംഗ ഈരടികൾ ഇടക്കൊച്ചി സലിം കുമാർ അവതരിപ്പിച്ചു. സംസ്കാരിക സമ്മേളനം സിനിമാ സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്തു. ജി.കെ.പിള്ള തെക്കേടത്ത്‌ അദ്ധ്യക്ഷനായി. തൊടിയൂർ വസന്തകുമാരിക്ക് കാഥികശ്രീ പുരസ്കാരം നൽകി. വിജയൻ മാവുങ്കൽ, ലെനിൻ ഇടക്കൊച്ചി, എം.വി.രമേഷ് ചന്ദ്രൻ, പള്ളുരുത്തി രാമചന്ദ്രൻ, എറണാകുളം പൊന്നൻ, കണ്ണൻ ജീനാഥ്, പീറ്റർ ജോസ് എന്നിവർ സംസാരിച്ചു. അമ്മമാർക്ക് മുണ്ടും നേര്യതും നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.