tree

പീരുമേട്: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ കാമ്പയിനിന്റെ ജില്ലാതല പ്രഖ്യാപനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയുടെ ഓർമ്മക്കായുള്ള ഓർമ്മത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനവും പീരുമേട് പള്ളിക്കുന്നിൽനടന്നു. ജില്ലയിലെ ഒരു തൈ നടാം കാമ്പയിനിലൂടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നട്ട 563947 തൈകളുടെ ജില്ലാതല പ്രഖ്യാപനവും ജില്ലാതല ഓർമ്മത്തുരുത്തുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ച. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. 16 വാർഡുകളിൽ നിന്ന് പങ്കെടുത്ത മെമ്പർമാർ 50 ഫലവൃക്ഷ തൈകൾ നട്ട് പീരുമേട് പഞ്ചായത്തിന്റെ ഓർമ്മത്തുരുത്ത് സ്ഥാപിച്ചു. പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ അദ്ധ്യക്ഷത വഹിച്ചു. എൻ. സുകുമാരി സ്വാഗതം പറഞ്ഞു.. ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാമ്പയിൻ ഓർമ്മത്തുരുത്ത് പദ്ധതികളുടെ വിശദീകരണം നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ.അജയ് പി കൃഷ്ണ നിർവഹിച്ചു. ഓരോ തദ്ദേശസ്ഥാപനങ്ങളും അവരുടെ ഭരണസമിതിയുടെ പേരിൽ ഒരു ഓർമത്തുരുത്ത് സ്ഥാപിച്ചാണ് ഇത് നടപ്പാക്കുന്നത്.
പള്ളിക്കുന്ന് സർക്കർ എൽ പി സ്‌കൂളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവത്തായി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കുടുംബശ്രീ ചെയർപേഴ്സൺ, സ്‌കൂൾ ഹെഡ്മിസ്ട്രസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ ശോഭന നന്ദി പറഞ്ഞു.