തൊടുപുഴ: 2021ലെ പ്രളയത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട കൊക്കയാർ പഞ്ചായത്തിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന 18 വീടുകളുടെ താക്കോൽദാനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നാരകംപുഴ സി.എസ്.ഐ പാരീഷ് ഹാളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉദ്ഘാടനം നിർവ്വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ വിവിധ സന്നദ്ധ സംഘടനകളുമായും സുമനസുകളായ വ്യക്തികളുമായും സഹകരിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.