plant
തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് നഗരസഭ നൽകിയ തുമ്പൂർമുഴി മാലിന്യ സംസ്‌കരണ യൂണിറ്റ്

തൊടുപുഴ: കേരള പിറവി ദിനത്തിൽ തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് തുമ്പൂർമുഴി മാലിന്യ സംസ്‌കരണ യൂണിറ്റ് നൽകി തൊടുപുഴ നഗരസഭ . ഇതോടെ പൊലീസ് സ്റ്റേഷൻ സമ്പൂർണ്ണ മാലിന്യ മുക്തമായി മാറി. പൊലീസ് സ്റ്റേഷൻ, ക്വാർട്ടേഴ്സ്, ഡിവൈ.എസ്.പി ഓഫീസ് എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴിയിൽ സംസ്‌കരിച്ച് വളമാക്കും. അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കും കൈമാറും. ഇതോടെ സ്റ്റേഷൻ മാലിന്യമെന്ന പ്രശ്നം പൊലീസിനും തലവേദന അല്ലാതാകും. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന തുമ്പൂർമുഴി യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാർ കെ. ദീപക് നിർവ്വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീം അദ്ധ്യക്ഷത വഹിച്ചു, വൈസ്‌ചെയർപേഴ്സൺ ജെസി ആന്റണി, ക്ലീൻ സിറ്റി മാനേജർ ഇ.എം. മീരാൻ കുഞ്ഞ്, സി.ഐ ടി.ജി. രാജേഷ്, സ്റ്റേഷൻ ഓഫീസർ വി.ടി. ബിജു , എസ്.ഐ പി.കെ. ബൈജു, കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇ.എം. സാലിഹ നന്ദി പറഞ്ഞു.