തൊടുപുഴ: കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു. രാവിലെ 9.30ന് ഡി.സി.സി കോർ കമ്മിറ്റി യോഗം, തുടർന്ന് നാലുമുക്ക് നസറത്ത് വാലി സോളമൻ ഡിവൈൻ ലിറ്റർജി ഹോളി ഫാമിലി പള്ളിയിൽ സ്വീകരണം. ഉച്ചയ്ക്ക് രണ്ടിന് മുരിക്കാശേരി ടൗൺ പെരിയാർവാലിയിലെ പ്രളയ ബാധിതർക്ക് ഡീൻ കുര്യാക്കോസ് എം.പി ഇടുക്കി കെയർ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന ആറ് വീടുകളുടെ താക്കോൽ ദാനവും പുതിയ ആറ് വീടുകളുടെ നിർമ്മാണ ആരംഭവും ഉദ്ഘാടനം ചെയ്യും.