അടിമാലി: ഭൂപതിവ് ചട്ടഭേദഗതി തട്ടിപ്പിനെതിരെ ആറിന് രാവിലെ 10ന് നടക്കുന്ന കളക്ടറേറ്റ് ഉപരോധം വിജയിപ്പിക്കാൻ അടിമാലിയിൽ ചേർന്ന യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. കോൺഗ്രസ് ഭവനിൽ യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം ചെയർമാൻ എം.ബി. സൈനുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ഒ.ആർ. ശശി സ്വാഗതമാശംസിച്ചു. ജി. മുനിയാണ്ടി, ബഷീർ പഴംമ്പിള്ളിത്താഴം, ബാബു കീച്ചേരി, കെ.എ. കുര്യൻ, പി.ആർ. സലിംകുമാർ, ജോൺസൺ അലക്സാണ്ടർ, ജോർജ് തോമസ്, കെ.പി. അസ്ലീസ്, ബേബി അഞ്ചേരി, തുളസീഭായ് കൃഷ്ണൻ, സാജു ജെയിംസ്, സി.ഡി. ടോമി, എം.എം. നവാസ് എന്നിവർ പങ്കെടുത്തു.