കട്ടപ്പന: കേരളപ്പിറവിയോടനുബന്ധിച്ച് മുളകരമേട് അംഗണവാടിയിൽ വിവിധ ആഘോഷ പരിപാടികളും കൊച്ചു കൂട്ടുകാരുടെ പ്രവേശനോത്സവവും സംഘടിപ്പിച്ചു. പരിപാടിളോടനുബന്ധിച്ച് മേഖലയിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ ജസ്ലിൻ ബാബു ക്ലാസുകൾ നയിച്ചു. കാഞ്ചിയാർ ജെ.പി.എം എം.എസ്.ഡബ്ല്യൂ ഒന്നാം വർഷ വിദ്യാർത്ഥികളുടെ സാമൂഹിക പ്രവർത്തന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മെൽബിൻ അനിൽ, ആൻ മരിയ ജോസഫ്, മരിയ എൽസ ആഗസ്റ്റിൻ, ഷോൻസ് മാത്യു, ഹെലൻ സജയ് എന്നിവർ നേതൃത്വം നൽകി.