തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേരളപിറവി ദിനത്തോടനുബന്ധിച്ച് തൊടുപുഴ മിനി സിവിൽ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, രക്ഷാധികാരി ടി.എൻ പ്രസന്നകുമാർ, ജനറൽ സെക്രട്ടറി സി.കെ. നവാസ്. ജില്ലാ സെക്രട്ടറി നാസർ സൈരാ, സെക്രട്ടറിയേറ്റ് മെമ്പർ ഷെരീഫ് സർഗം, നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ, വൈസ് പ്രസിഡന്റ് കെ. പി. ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എംപീസ്, ലിജോൺസ് ഹിന്ദുസ്ഥാൻ,കെ.എച്ച്.എഫ്.എ പ്രസിഡന്റ് എം.എൻ ബാബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.പി. സലിം, സി. കെ. ശിഹാബ്, നിസാർ സൈരാ, സോജൻ ചെമ്പരത്തി, മേഖലാ സെക്രട്ടറി സി. കെ. അൻവർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.