കട്ടപ്പന: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക മോർച്ച ജില്ലാ സൗത്ത് കമ്മിറ്റി കട്ടപ്പന ഗാന്ധി സ്‌ക്വയറിന് മുമ്പിൽ വായ് മൂടികെട്ടി നിൽപ്പ്സമരം നടത്തി. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ഇടുക്കി ജില്ലാ സൗത്ത് പ്രസിഡന്റ് എം.എൻ. മോഹൻദാസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ബി.ജെ.പി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജൻ, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സനോജ് സരസൻ, ഗോപി ഊളാനിയിൽ, പ്രസാദ് അമൃതേശ്വരി, ടി.സി. ദേവസ്യ, ഗൗതം, കെ.എൻ. പ്രകാശ്, രത്നമ്മ ഗോപിനാഥ്, പി.കെ. പ്രസാദ്, സുരേഷ്‌കുമാർ, സുരേഷ് ബാബു, പളനിവേൽ, ഷിനു, ബി. രവി, ജോർജ് മാത്യു, ടി.ബി. ഹരി, രാജൻ മണ്ണൂർ, തങ്കച്ചൻ കണ്ടങ്കുളം, അജേഷ്, ജോസ് വേഴപ്പറമ്പിൽ, ജോയി എടപ്പാടി, ചന്ദ്രശേഖരൻ, ഈശ്വരൻ പാറക്കൽ എന്നിവർ നേതൃത്വം നൽകി.