കട്ടപ്പന: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കട്ടപ്പനയിൽ ഹെഡ്‌ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പായസ വിതരണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ഭരണത്തിൽ കേരളം സർവമേഖലകളിലും മുന്നേറ്റം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ലോകത്ത് അതിദാരിദ്ര്യമുക്തമായ രാജ്യം ചൈന മാത്രമാണ്. ഈ സന്ദർഭത്തിലാണ് പരിമിതമായ സാഹചര്യത്തിലും അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രനേട്ടം കേരളം കൈവരിച്ചിരിക്കുന്നതെന്നും സി.വി. വർഗീസ് പറഞ്ഞു. ഹെഡ്‌ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ നഗരത്തിൽ പായസം വിതരണം ചെയ്തു. യാത്രക്കാർ, തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേർ പങ്കാളികളായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ, യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. സജി, സി.പി.എം ഏരിയ സെക്രട്ടറി മാത്യു ജോർജ്, നേതാക്കളായ എം.സി. ബിജു, ടോമി ജോർജ്, കെ.പി. സുമോദ്, ലിജോബി ബേബി, എം.ആർ. റെജി, പി.ബി. ഷിബുലാൽ എന്നിവർ സംസാരിച്ചു.