kpn
എൽ പി വിഭാഗത്തിൽ ഓവറോൾ നേടിയ കടപ്പന സെന്റ് ജോർജ് എൽ പി സ്‌കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു.

കട്ടപ്പന: പഠനത്തോടൊപ്പം പാഠ്യേതര മേഖലയിലെ വളർച്ച മികച്ച വിദ്യാഭ്യാസ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിൽ നടന്ന ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം കലാമേളകൾ കുട്ടികളുടെ ഭാവി വളർച്ചക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വൈകിട്ട് നടന്ന സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോൺ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ അധ്യക്ഷ ബീന ടോമി അധ്യക്ഷത വഹിച്ചു.