തൊടുപുഴ: അയൽവാസിയെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും. മുട്ടം ഇല്ലിചാരി കട്ടക്കയത്ത് അജിയെയാണ് (48) ശിക്ഷിച്ചത്. മുട്ടം മൂന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീനയാണ് ശിക്ഷ വിധിച്ചത്. 2018 ഡിസംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ കോത്താനിയിൽ രാജീവിനെ ആയുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ ജോണി അലക്സ് ഹാജരായി. മുട്ടം എസ്.എച്ച്.ഒയായിരുന്ന ബൈജു പി. ബാബുവാണ് കുറ്റപത്രം സമർപ്പിച്ചത്.