obit-lalichan
എം.എ. ലാലിച്ചൻ

മേരികുളം: ആർ.എസ്.പി മുൻ സംസ്ഥാന കമ്മിറ്റിയംഗം മേച്ചേരിൽ എം.എ. ലാലിച്ചൻ (63) നിര്യാതനായി. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡംഗമായും നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് 2.30 ന് വീട്ടിലെ ശുശൂഷകൾക്ക് ശേഷം സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: ചപ്പാത്ത് തറക്കുന്നേൽ സാറാമ്മ. മകൾ: ഡോ. എം.എം. അലേഷ്യ, പരേതനായ നിഖിൽ മാത്യു. മരുമകൻ: ഡോ. ജോജൻ. ജെ. ജെറോം (ബാലരാമപുരം).