ഇടുക്കി: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ മഹിളാ കോൺഗ്രസ് 'ഞങ്ങൾ തയ്യാർ" പരിപാടി സംഘടിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. അഴിമതിയ്ക്ക് സർവ്വകാല റെക്കാർഡ് നേടിയ പിണറായി വിജയൻ പതിനയ്യായിരം കോടി രൂപയുടെ പ്രഖ്യാപനം കൊണ്ട് മുഖം മിനുക്കാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൂചിയും നൂലും മരുന്നും കൊണ്ടുവന്നാൽ ചികിത്സ നൽകാമെന്ന് എന്നു പറയുന്ന നിലയിലേയ്ക്ക് സർക്കാർ ആശുപത്രികൾ തരം താണിരിക്കുകയാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തിലുടെ ജനം തിരിച്ചറിഞ്ഞെന്ന് അഡ്വ. ജെബി മേത്തർ എം.പി പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ റോയി കെ. പൗലോസ്, നിഷാ സോമൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, കുഞ്ഞുമോൾ ചാക്കോ, മണിമേഖല, ആൻസി തോമസ്, സാലി ബാബു, മിനി പ്രിൻസ് എന്നിവർ പ്രസംഗിച്ചു.