nithin

കാഞ്ഞാർ: മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി വീട്ടിലെത്തിയ പിതൃസഹോദരനെ കസേര ഉപയോഗിച്ച് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞാർ മണപ്പാടി കൊല്ലക്കൊമ്പിൽ വീട്ടിൽ നിധിൻ മാത്യുവിനെയാണ് (26) പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം. മാതൃസഹോദരന്റെ മകനെപ്പറ്റി പ്രതി സംസാരിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ പിതൃസഹോദരനായ ചാക്കോച്ചനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്ര ചാക്കോച്ചന്റെ പരാതിയിലാണ് കാഞ്ഞാർ പൊലീസ് നിധിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാഞ്ഞാർ എസ്.എച്ച്.ഒ കെ.എസ്. ശ്യാം കുമാർ, പ്രിൻസിപ്പൽ എസ്.ഐ ബെെജു പി. ബാബു, എസ്.ഐ നജീബ്, എ.എസ്.ഐ അയൂബ്, എസ്.സി.പി.ഒ ലിജു, സി.പി.ഒമാരായ റെനീഫ്, അജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.