കട്ടപ്പന :എസ്എ.ൻ ജങ്ഷൻ സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി നിർവഹിച്ചു. ഐ.സി.ഡി.എസിന്റെ 17 ലക്ഷവും നഗരസഭയുടെ 16 ലക്ഷവും ചെലവഴിച്ച് രണ്ടുനിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. കൗൺസിലർ സിജോമോൻ ജോസ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ സിബി പാറപ്പായിൽ, മനോജ് മുരളി, സിജു ചക്കുംമൂട്ടിൽ, സുധർമ മോഹനൻ, തങ്കച്ചൻ പുരയിടത്തിൽ, കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, അങ്കണവാടി വർക്കർ രുഗ്മിണി ടി എ, എസ്എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് സന്തോഷ് പാതയിൽ എന്നിവർ സംസാരിച്ചു.