കട്ടപ്പന: കട്ടപ്പന, വെട്ടിക്കുഴക്കവല, നത്തുകല്ല് എ.ഡി.എസുകളുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാർക്ക് സ്വീകരണം നൽകി. വെട്ടിക്കുഴക്കവല സാംസ്‌കാരിക നിലയത്തിൽ കൗൺസിലർമാരായ ഷൈനി സണ്ണി ചെറിയാൻ, രാജൻ കാലാച്ചിറ എന്നിവരെ അനുമോദിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ അദ്ധ്യക്ഷയായി. എ.ഡി.എസ് സെക്രട്ടറി ലിസി ജോണി, ഷേർളി സജി തുടങ്ങിയവർ സംസാരിച്ചു.