തൊടുപുഴ: കേരളപിറവി ദിനത്തോടനുബന്ധിച്ച് പുത്തൻ മാറ്റത്തിന് രൂപംനൽകുകയാണ് മേരിലാന്റ് പബ്ലിക് സ്‌കൂൾ. സി.ബി.എസ്.സി സയോദയ കലോത്സവങ്ങളിൽ കെ.ജി കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരമില്ല.ഈ സാഹജര്യത്തിൽ കുരുന്നുബാല്യങ്ങൾക്ക് തങ്ങളുടെ കഴിവുകളെ പ്രകടിപ്പിക്കുവാനുള്ള അവസരം സ്‌കൂൾ അങ്കണത്തിൽ നടത്തി.മത്സരത്തിൽ മൂന്നു ജില്ലകളിൽ നിന്നും(ഇടുക്കി, കോട്ടയം, എറണാകുളം)പന്ത്രണ്ടോളം സ്‌കൂളുകൾ പങ്കെടുത്തു. എൽ.കെ.ജി,യു.കെ.ജി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കോതമംഗലം ശോഭന പബ്ലിക് സ്‌കൂൾ വിജയകിരീടം ചൂടിയപ്പോൾ ഫസ്റ്റ് റണ്ണറപ്പായി മേരിലാന്റ് പബ്ലിക് സ്‌കൂൾ കലൂരും, സെക്കന്റ് റണ്ണറപ്പായി നിർമ്മല പബ്ലിക് സ്‌കൂൾ കരിമണ്ണൂരും സ്ഥാനം പിടിച്ചു. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, വാർഡ് മെമ്പർ സിബിൻ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.