അടിമാലി : എസ്.എൻ. ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് റോവർ റെയ്ഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് നടത്തി. പി .ടി. എ പ്രസിഡന്റ് എസ്.കിഷോറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ കെ.എസ് ശോഭ ,ജില്ലാ ട്രെയിനിംഗ് കമ്മീഷ്ണർ ഡെയ്സൺ മാത്യു, ഹെഡ്മിസ്ട്രസ് പി.എസ് പ്രിജി, അഭിലാഷ് കൊട്ടാരം, സ്‌കൗട്ട് റോവർ ലീഡർ സി. അഭീഷ്, റേഞ്ചർ ലീഡർ കെ.കെ. ബിന്ദുമോൾ എന്നിവർ പ്രസംഗിച്ചു. ഗതാഗത ബോധവൽക്കരണ പരിപാടി, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, തൊഴിൽ നൈപുണ്യ പരിശീലനം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.