കട്ടപ്പന: ഉപ്പുതറ സി.എച്ച്സിയിലെ ഫാർമസിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 10ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി ജോൺ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റ് തുക ചെലവഴിച്ചുള്ള ഒ .പി ബ്ലോക്ക്, ഇ -ഹെൽത്ത് കൗണ്ടർ, വെയിറ്റിങ് ഏരിയ, വാർഡ് നവീകരണം, സ്നാക്സ് ബാർ എന്നിവയുടെ നിർമാണോദ്ഘാടനവും നടക്കും. ഇന്ന് മുതൽ സി.എച്ച്സിയിൽ കിടത്തി ചികിത്സയും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.