അടിമാലി: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന് കീഴിൽ മുതുവാൻകുടിയിൽ പണികഴിപ്പിച്ചിട്ടുള്ള നീന്തൽകുളത്തിന്റെ പുനരുദ്ധാരണജോലികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പരിധിയിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് നീന്തൽപരിശീലനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നീന്തൽകുളം സ്ഥാപിച്ചത്.ആദ്യഘട്ടത്തിൽ മികച്ച നിലയിൽ പ്രവർത്തിച്ച നീന്തൽകുളത്തിന്റെ പ്രവർത്തനം പിന്നീട് നിലച്ചിരുന്നു.ഇത് ഏറെ ആക്ഷേപങ്ങൾക്ക് ഇടവരുത്തി.ഇതിന് പിന്നാലെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നീന്തൽകുളത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയത്.പുനരുദ്ധാരണ ജോലികൾ പൂർത്തീകരിച്ച നീന്തൽകുളത്തിന്റെ ഉദ്ഘാടനം നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ജോഷി നീന്തൽകുളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആർ ജയൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ഹൈറേഞ്ച് മേഖലയിൽ മുങ്ങി മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നീന്തൽ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രധാന്യം ആളുകളിലേക്ക് എത്തിക്കാൻ കൂടിയാണ് പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനം നടത്തിയതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നു.