കട്ടപ്പന: കെ.എസ്എസ്.പിയു കട്ടപ്പന, പീരുമേട് ബ്ലോക്ക് കമ്മിറ്റികൾ മാതൃഭാഷ ദിനാചരണം നടത്തി. കട്ടപ്പന പേഴുംകവല പെൻഷൻഭവനിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അദ്ധ്യക്ഷനായി. ആർ മുരളീധരൻ, ലീലാമ്മ ഗോപിനാഥ്, സി. എച്ച് മുഹമ്മദ് സലീം, കെ. പി ദിവാകരൻ, കെ ആർ രാമചന്ദ്രൻ, വി .കെ ഉഷാകുമാരി, ട .കെ വാസു, സിബി വിജയകുമാർ, ടി .വി സാവിത്രി, കെ. വി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് അംഗങ്ങൾ കവിതകൾ ആലപിച്ചു.