
തൊടുപുഴ : കേരളം അതി ദരിദ്ര മുക്തസംസ്ഥാനമായി പ്രഖ്യാപിച്ച ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ജീവനക്കാർ എഫ്.എസ് .ഇ ,ടി .ഒ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനവും മധുര വിതരണവും നടത്തി.ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനം അതി ദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു കൊണ്ട് കേരളം ലോകത്തിനും രാജ്യത്തിനും മാതൃകയായി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിന്റെ കാഴ്ചപ്പാടും നകേരള നിർമ്മിതിക്ക് നേതൃത്വം കൊടുത്ത് നടപ്പാക്കിയ എണ്ണമറ്റ പ്രവർത്തനങ്ങളുമാണ്. കേരള ത്തിലെ സമസ്ത വിഭാഗം ജനങ്ങളും കേരള സർക്കാരിന്റെ ഇത്തരം നിലപാടുകൾക്ക് പിന്തുണ നല്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ ആഹ്ളാദപ്രകടനം എൻ.ജി. ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എം ഹാജറ ഉദ്ഘാടനം ചെയ്തു . എഫ് എസ് ഇ ടി .ഒ ജില്ലാ പ്രസിഡന്റ് എം.ആർ അനിൽകുമാർ ജില്ലാ സെക്രട്ടറി റ്റി ജി രാജീവ് എന്നിവർ സംസാരിച്ചു. തൊടുപുഴ ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ .കെ പ്രസുഭകുമാർ ഇടുക്കിയിൽ ജില്ലാ സെക്രട്ടറി സി. എസ് മഹേഷ് കട്ടപ്പനയിൽ കെ .ആർ ഷാജിമോൻ അടിമാലിയിൽ പി. എ ജയകുമാർ, കുമളിയിൽ പി .മാടസാമി, ദേവികുളത്ത് കെ .ശിവാനന്ദൻ പീരുമേട് എം .രമേശ് ഉടുമ്പൻ ചോലയിൽ എം .മിബി എന്നിവർ ഉദ്ലാടനം ചെയ്തു.