തൊടുപുഴ:കേരളപ്പിറവിയുടെ 69 ാം വാർഷികവേളയിൽ ജില്ലാ രജിസ്ട്രാർ പി.കെ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ രജിസ്ട്രാർ ഓഫീസും സബ് രജിസ്ട്രാർ ഓഫീസ് തൊടുപുഴയും സംയുക്തമായി മലയാള ഭാഷാ വാരാഘോഷം നടത്തി. തൊടുപുഴ സബ് രജിസ്ട്രാർ രവീന്ദ്രൻ റ്റി. സ്വാഗതം പറഞ്ഞു. യോഗം ന്യൂമാൻ കോളേജ്അസ്സോ.പ്രൊഫ.ഡോ.ആനി തോമസ് ഉദ്ഘാടനം ചെയ്തു. ജെയിംസ് വർഗീസ് നന്ദി പറഞ്ഞു.