shibu
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. പല്പുവിന്റെ 162-ാം ജന്മവാർഷിക ദിനാഘോഷം യൂണിയൻ കൺവീനർ പി.ടി. ഷിബു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഡോ. പല്പുവിന്റെ 162-ാം ജന്മവാർഷിക ദിനം ആഘോഷിച്ചു. തൊടുപുഴ യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം യൂണിയൻ കൺവീനർ പി.ടി. ഷിബു ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അഖിൽ സുഭാഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ശരത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത് ടി.ആർ, അമൽ കുണിഞ്ഞി, അക്ഷയ് അരിക്കുഴ, അരുൺ ബാലനാട്, അനീഷ് പഴയരിക്കണ്ടം, അരുൺ കോടിക്കുളം, സോബിൻ മുള്ളരിങ്ങാട്, യദു കൃഷ്ണൻ, ഷിനു എന്നിവർ പങ്കെടുത്തു.