പീരമേട്: പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ച 30.5 ലിറ്റർ വിദേശ മദ്യം പിടികൂടി. കമ്പിമൊട്ട പുതുവേൽ ഗോപാലകൃഷ്ണൻ(51 ), ഗോപി (51) എന്നിവരെ അറസ്റ്റ് ചെയ്തു. ഒരു സ്‌കൂട്ടറും കസ്റ്റഡിലെടുത്തു. പീരുമേട് എക്‌സൈസ് ഇൻസ്‌പെക്ടർ മിഥുൻ വിജയുടെ നേതൃത്വത്തിൽ
ആദർശ്, ആർ. മണികണ്ഠൻ, കെ. അഭിലാഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സലീഹ, പ്രിവന്റീവ് ഓഫീസർ പി.ടി. സത്യരാജൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി. രാജ്കുമാർ, രാജേഷ് നായർ എന്നിവർ പങ്കെടുത്തു.