ഇടുക്കി: കേരള സയൻസ് ഫോറം ജില്ലാ ശിൽപശാല സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് ''നവകേരളവും ശാസ്ത്രമേഖലയിൽ ഇടപെടലും" എന്ന വിഷയമവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. 'സാംസ്‌കാരിക രംഗത്തെ വർത്തമാനകാല ഇടപെടലുകൾ" എന്ന വിഷയത്തിൽ ടി. ഗോപകുമാറും 'ശാസ്ത്രബോധവും സമകാലീന ഇന്ത്യൻ രാഷ്ട്രീയവും" എന്ന വിഷയത്തിൽ നവനീത് കൃഷ്ണനും ക്ലാസുകളെടുത്തു. തുടർന്ന് നടന്ന ഭാവി പ്രവർത്തന ചർച്ചകൾക്ക് ശേഷം ഡോ. വി. കണ്ണൻ കൺവീനറും വി.വി. ഷാജി ജോ. കൺവീനറായിട്ടുള്ള ജില്ലാ സയൻസ് ഫോറം രൂപീകരിച്ചു. ഡോ. സുമേഷ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.