തൊടുപുഴ: ജില്ലാ ഹാന്റ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫൈസലിന് സ്വീകരണം നൽകി. ജില്ലയിലെ കായിക പുരോഗതിക്ക് ഗ്രാസ് റൂട്ട് ലെവൽ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ടി സ്‌കൂളുകളുടെയും ക്ലബ്ബുകളുടെയും വിവിധ അസോസിയേഷനുകളുടെയും കൂട്ടായ്മ ഉണ്ടാക്കുമെന്നും കായികനിധി നടപ്പിലാക്കുന്നതിന് മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. അജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം കെ. ശശിധരൻ മുഖ്യപ്രഭാക്ഷണം നടത്തി. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, ഷൗക്കത്ത് പരീത്, പി.എഫ്. ഷാഹുൽ, ബോബൻ ബാല കൃഷ്ണൻ, അജിത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും സെക്രട്ടറി അൻവർ ഹുസൈൻ നന്ദിയും പറഞ്ഞു.