ഇടുക്കി:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ അദ്ധ്യാപകരായി സന്നദ്ധ സേവനം ചെയ്യാൻ താല്പര്യമുള്ള അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്ത് എച്ച് .എസ് .എസിലാണ് ഒഴിവുകളുള്ളത്. സേവനത്തിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്ക് മുൻഗണനയുണ്ട്. ഇംഗ്ലീഷ്,മലയാളം,ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്,സോഷ്യോളജി വിഷയങ്ങളിലാണ് ഒഴിവുള്ളത്. യോഗ്യത അതാതു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി എഡും സെറ്റും. താല്പര്യമുള്ള അദ്ധ്യാപകർ 10 ന് വൈകിട്ട് 5 നു മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. വിലാസം: ഇടുക്കി ജില്ലാ സാക്ഷരതാമിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്,കുയിലിമല, പൈനാവ് 685603.ഫോൺ: 04862 232294