മൂന്നാർ: ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷനും, സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയും (ഇ.പി.സി) ചേർന്ന് കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെ 8, 9 തീയതികളിൽ മൂന്നാർ മീശപുലിമലയിലേക്ക് ദ്വിദിന ട്രക്കിംഗ് പരിപാടി സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സെക്രട്ടറി ജെ. ഷൈൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ രാജു ഫ്രാൻസീസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കേരള അഡ്വഞ്ചർ പ്രമോഷൻ കമ്മിറ്റി കോ-ചെയർമാൻ ആർ. മോഹൻ, അഡ്വ. ജി. പ്രേംലാൽ, സുബിൻ വർഗീസ് തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 65 ഓളം യുവതീയുവാക്കൾ യാത്രയിൽ പങ്കാളികളാകും.