തൊടുപുഴ: തൊടുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഹെസ്സോഫീസിൽ സ്വർണ്ണ പണയ വായ്പക്ക് തുടക്കംകുറിച്ചു. ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് റോയി കെ പൗലോസ് നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുമാസക്കാലം 8.5ശതമാനം മുതൽ പലിശ നിരക്കിൽ പ്രൊസ്സസിംഗ് ചാർജുകൾ ഒഴിവാക്കി മാർക്കറ്റ് വിലയുടെ 90ശതമാനം വരെ പരമാധി 15 ലക്ഷം രൂപ വരെ വായ്പനൽകും. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ബൈജു ജോർജ്, ഡയറക്ടർമാരായ കെ എം സിലിം, പി. എൻ സീതി,ആർ .ജയൻ, കെ .രാജേഷ്, ഇന്ദു സുധാകരൻ, ഷേർലി അഗസ്റ്റിൻ, സഫിയ ജബ്ബാർ, ടെസ്സി ജോണി റീജണൽ മാനേജർ കെ. എസ് ശിവകുമാർ, സെക്രട്ടറി ഹണിമോൾ എം, സഹകാരികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.