കട്ടപ്പന: നഗരസഭ കൗൺസിൽ യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി അദ്ധ്യക്ഷയായി. ഭരണസമിതി കാലാവധിക്കുള്ളിലെ അവസാന കൗൺസിൽ യോഗമാണ് ചേർന്നത്. കൗൺസിൽ മുമ്പാകെ എത്തിയ എല്ലാ അജണ്ടകളും പാസാക്കി. നഗരസഭയ്ക്കുകീഴിൽവരുന്ന മുഴുവൻ വാർഡുകളിലും വികസനമെത്തിക്കാൻ കഴിഞ്ഞെന്ന ചാരിതാർഥ്യമാണ് മുന്നിലുള്ളതെന്ന് ഭരണസമിതി പറഞ്ഞു. താലൂക്ക് ആശുപത്രി അടിസ്ഥാനസൗകര്യ വികസനത്തിനായി സ്ഥലം വാങ്ങാൻ കഴിഞ്ഞു, ക്യാൻസർ നിർണയകേന്ദ്രം പാറക്കടവിൽ ആരംഭിച്ചു എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്താണ് മുമ്പോട്ടുപോയതെന്ന് നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി പറഞ്ഞു.