കട്ടപ്പന: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ലബ്ബക്കടയിൽ ദ്വിദിന ക്യാമ്പ് നടത്തി. ഹൈറേഞ്ച് വില്ലാസിൽ ജില്ലാ വർക്കിങ് പ്രസിഡന്റ് കെ. ആർ വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ പ്രവർത്തനത്തെ സംബന്ധിച്ചുള്ള സമഗ്രമായ നിർദ്ദേശങ്ങളും നടപ്പിലാക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം 100മീറ്റർ ഓട്ടത്തിൽ റെക്കോർഡ് നേടിയ ദേവപ്രിയക്ക് ക്യാഷ് അവാർഡും ഹൈജമ്പിൽ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം നേടിയ ദേവനന്ദയ്ക്ക് ഉപകാരവും നൽകി അനുമോദിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സാജു പട്ടരുമഠം, ട്രഷറർ സി കെ അഷറഫ്, ജില്ലാ സെക്രട്ടറിമാരായ ഷാജി കാഞ്ഞമല, ജോസ് കുഴിക്കണ്ടം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.