പീരുമേട്: പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ പീരുമേട് പഞ്ചായത്ത് ഭരണ സമിതിക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് ഡയറക്ടർ കെ..സെൻകുമാർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സൂപ്രണ്ട് മായ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, സെക്രട്ടറി എ.എം.രാജ, വൈസ് പ്രസിഡന്റ് ലക്ഷമി ഹെലൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.എ.ജേക്കബ്, എൻ സുകുമാരി,എ.ജെ.തോമസ്. സി.വി.വിജയകുമാർ മെമ്പർമാർ,ജീവനക്കാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥർ, സ്ഥലം മാറി പോയ ഉദ്യോഗസ്ഥർ ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു. എസ്. ഷാരോൺ നന്ദി പറഞ്ഞു.