കട്ടപ്പന: ലബ്ബക്കട ജെപിഎം ബിഎഡ് കോളേജിലെ കോളേജ് യൂണിയൻ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജോൺസൺ മുണ്ടിയത് അധ്യക്ഷനായി. തുടർന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപിയെ യോഗത്തിൽ ആദരിച്ചു. യൂണിയൻ ചെയർപേഴ്സൺ ഹരിലാൽ സി എസ്, വൈസ് ചെയർപേഴ്സൺ അഞ്ജിത ജോയ്, യൂണിയൻ ജനറൽ സെക്രട്ടറി റെനോയ് തോമസ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ബി.എഡ് കോളേജ് പ്രിൻ.ഡി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപ്രദർശനങ്ങളും കേരളപ്പിറവിയുമായി ബന്ധപ്പെട്ട മത്സരങ്ങളും നടത്തി.