upputhara

കട്ടപ്പന: ഉപ്പുതറ സിഎച്ച്സിയിലെ ഫാർമസിയുടെ പ്രവർത്തനോദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോൺ പരിപാടി നിർവഹിച്ചു. ഇതോടൊപ്പം വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും നടത്തി. ഒപി ബ്ലോക്ക്, ഇ ഹെൽത്ത് കൗണ്ടർ, വാർഡുകളുടെ നവീകരണം, വെയിറ്റിങ് ഏരിയ, ലഘുഭക്ഷണശാല എന്നിവയാണ് പുതുതായി നിർമിക്കുന്നത്. കൂടാതെ, തിങ്കളാഴ്ച മുതൽ കിടത്തി ചികിത്സയും പുനരാരംഭിച്ചു. 7 ഡോക്ടർമാർ നിലവിൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ മൂന്നു കോടി രൂപയോളം ചെലവഴിച്ചാണ് ആശുപത്രി നവീകരിച്ചത്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്, ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത ബിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം ടി മനോജ്, ജോസ് സ്‌കറിയ, ലാലച്ചൻ വെള്ളക്കട, ഹെൽത്ത് സൂപ്പർവൈസർ കെ ടി ആന്റണി, കട്ടപ്പന ബിഡിഒ സുനിൽ സെബാസ്റ്റ്യൻ, സിഎച്ച്സി മെഡിക്കൽ ഓഫീസർ മിനി മോഹൻ എന്നിവർ സംസാരിച്ചു.