
തൊടുപുഴ: ആധുനിക രീതിയിലുള്ള ഫ്രണ്ട് ഓഫീസ്, ഹെൽപ്പ് ഡെസ്‌ക്, ക്യാഷ് കൌണ്ടർ ഉൾപ്പെടെ ഉള്ള തൊടുപുഴ നഗരസഭ ഓഫീസിലെ ജനസേവനകേന്ദ്രം ചെയർമാൻ കെ ദീപക് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ഓഫീസിന്റെ താഴെ നിലയിൽ നിന്നും വാടകക്കാരെ ഒഴിപ്പിച്ച ബാക്കി ഭാഗത്ത് ഭാഗത്ത് നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റാൻഡിങ് കമ്മിറ്റികളുടെ റൂമുകളും ഉടൻ തന്നെ സജ്ജമാക്കുവാനായി നടപടി സ്വീകരിച്ചു വരുന്നതായി സെക്രട്ടറി അറിയിച്ചു. അതിനുള്ള പ്രോജക്ട് കൗൺസിലിൽ അംഗീകാരത്തോടെ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ചിട്ടുണ്ട് .
വൈസ് ചെയർപേഴ്സൺ പ്രൊഫസർ ജെസ്സി ആന്റണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ജി രാജേശേഖരൻ, സനു കൃഷ്ണൻ, എം .എ കരീം, മുൻ ചെയർമാൻ സനീഷ് ജോർജ്, കൗൺസിലർ മുഹമ്മദ് അഫ്സൽമർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അഫ്സൽ, മുനിസിപ്പൽ സെക്രട്ടറി ബിജിമോൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, പൊതു പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു