
കഞ്ഞിക്കുഴ:കുട്ടികളിൽ സാമൂഹ്യ സേവനത്തിന്റെ പ്രായോഗിക പരിജ്ഞാനം വളർത്തുന്നതിനായി സർക്കാർ ആരംഭിച്ച സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം കഞ്ഞിക്കുഴി ഗവ. ഹൈസ്‌കൂളിൽ തുടക്കമായി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് പ്രവർത്തനോദ്ഘാടം നിർവഹിച്ചു. സ്‌കൂൾ പി ടി എ പ്രസിഡന്റ് പി. എം മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി. പദ്ധതി കോർഡിനേറ്റർ ബിനോയ് പി. സി. പദ്ധതി വിശദീകരണം നടത്തുകയും സ്‌കൂൾ ഹെഡ്മിസ്ട്രസ് സീമ വി. എൻ. സ്വാഗതം ആശംസിക്കുകയുംചെയ്തു.