പീരുമേട് : എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 0 .18 ഗ്രാം എംഡിഎംഎയുമായിട്ടാണ് പൊലീസിന്റെ പിടിയിലായത്.കരടിക്കുഴി സ്വദേശി എം.സുബിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കുടിക്കുഴി എസ്റ്റേറ്റ് ഗേറ്റ് റോഡിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന സുബിനെ എം.ഡി.എം.എ.യുമായി പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ സ്വന്തമായി ഉപയോഗിക്കാൻ വേണ്ടി ആണെന്നാണ് പറയുന്നത് എന്നാൽ ഇയാൾ എറണാകുളത്തെ ഡി.ജെ പാർട്ടിയുമായി ബന്ധമുണ്ടെന്ന് അറിയുന്നു. പീരുമേട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഗോപിചന്ദിന്റെ നേതൃത്വത്തിൽ അറസ്റ്ററ്റു ചെയ്തത്.