കട്ടപ്പന: കട്ടപ്പന സർവീസ് സഹകരണ ബാങ്ക്, ജനക്ഷേമ പദ്ധതികളുടെ ഭാഗമായി പുതിയൊരു കാൽവെപ്പ് നടത്തുന്നു. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം നരിയമ്പാറയിൽ ആരംഭിക്കുന്നു. നരിയംപാറയിലെ കയ്യുന്നപ്പാറ ബിൽഡിങ്ങിൽ സ്ഥാപിച്ചിട്ടുള്ള ജൻ ഔഷധി കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും.